ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ 7.27ന് ​തെ​ലു​ങ്കാ​ന​യി​ലെ മു​ളു​ഗു​വി​ലാ​ണ് ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തി​നി​ടെ അ​നു​ഭ​വ​പ്പെ​ട്ട ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ന്‍റെ ചി​ല പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

വി​ജ​യ​വാ​ഡ​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം ഉ​ണ്ടാ​യി. ഗോ​ദാ​വ​രി ന​ദീ​തീ​ര​മാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മെ​ന്നും നി​ല​വി​ൽ ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.