വയനാട്ടിലെ അപകടമരണം കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ
Wednesday, December 4, 2024 10:51 AM IST
വയനാട്: ചുണ്ടേലില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം. ഓട്ടോ ഡ്രൈവര്‍ നവാസ് ആണ് മരിച്ചത്. സംഭവത്തില്‍ സുമില്‍ഷാദ്, സഹോരന് അജിന് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഥാര്‍ ജീപ്പ് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് നവാസ് മരിച്ചത്.
അപകടസാധ്യത കുറഞ്ഞ സ്ഥലത്താണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. സുമിൽഷാദ് എന്നയാളാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇയാൾക്ക് നവാസിനോട് വ്യക്തിവിരോധം ഉള്ളതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. രാവിലെ ഏഴ് മുതൽ ചുണ്ടേൽ തോട്ടം കവലയിൽ ഉണ്ടായിരുന്ന സുമിൽഷാദ് ചുണ്ടേൽ ടൗണിലായിരുന്ന നവാസിനെ ഫോണിൽ വിളിച്ചാണ് എസ്റ്റേറ്റ് റോഡിൽ എത്തിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.
ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ സുമില്‍ഷാദിനെയും സഹോദരനെയും പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.