മാസപ്പടി കേസ്: ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും
Wednesday, December 4, 2024 10:38 AM IST
തിരുവനന്തപുരം: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും.
ഹർജിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച എസ്എഫ്ഐഒ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും അറിയിച്ചിരുന്നു.
കേസെടുക്കണോ എന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നും വീണ വിജയനെ ചോദ്യം ചെയ്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.