സുവര്‍ണക്ഷേത്രത്തില്‍ അകാലിദള്‍ നേതാവിന് നേരേ വധശ്രമം; അക്രമി കസ്റ്റഡിയില്‍
Wednesday, December 4, 2024 9:58 AM IST
അമൃത്സർ: അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. സുവര്ണക്ഷേത്രത്തിനുള്ളില്വച്ച് അക്രമി ബാദലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തലനാരിഴ വ്യത്യാസത്തിലാണ് ബാദല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടത്.
രാവിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. നാരായണ്‍സിംഗ് എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.