വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞു: 14 പേർക്ക് പരിക്ക്
Wednesday, December 4, 2024 7:52 AM IST
വയനാട്: വൈത്തിരിയിൽ ടൂറസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. 14 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. കർണാടകയിലെ കുശാൽ നഗറിൽ നിന്നും ഗുരുവായൂരിലേക്ക് പോയ ബസാണ് മറിഞ്ഞത്.
പരിക്കേറ്റവരെ വൈത്തിരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.