കുടുംബപ്രശ്നം; മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി
Wednesday, December 4, 2024 12:04 AM IST
ജയ്പുർ: രാജസ്ഥാനിൽ കുടുംബപ്രശ്നത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ജീവനൊടുക്കി. ജലവാർ ജില്ലയിലെ ഗംഗ്ധർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ജെയ്ത്ഖേഡി ഗ്രാമത്തിലാണ് സംഭവം.
നാഗു സിംഗ് (30), ഭാര്യ സന്തോഷ്ഭായ് (23), മകൻ യുവരാജ് സിംഗ് (അഞ്ച്) എന്നിവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലും, ഒരു വയസുള്ള മകനെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
യുവരാജ് സിംഗിനെ തൂങ്ങിമരിച്ച നിലയിലും ഇളയമകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു കണ്ടെത്തിയതെന്ന് ജൽവാർ എസ്പി റിച്ച തോമർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഇവരുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇവർ ഉടൻ തന്നെ മറ്റ് ബന്ധുക്കളെയും അയൽക്കാരെയും വിവരം അറിയിച്ചു. തുടർന്ന് ഇവരെ ചൗമഹ്ലയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നാലുപേരും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.