മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയിൽ
Tuesday, December 3, 2024 10:41 PM IST
പാലക്കാട്: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് അഹല്യ കാമ്പസിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് നിത.
ഒരു വർഷം നഷ്ടമായതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.