തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​തി​ന് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ഹ​മ്മ​ദ് അ​ന​സ് എ​ന്ന ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. യൂ​ണി​റ്റ് ഭാ​രാ​വ​ഹി​ക​ളാ​യ അ​മ​ൽ​ച​ന്ദ്, മി​ഥു​ൻ, വി​ധു ഉ​ദ​യ​ൻ, അ​ല​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

എ​സ്എ​ഫ്ഐ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്തി​നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.