ആ​ല​പ്പു​ഴ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ബി​പി​ൻ സി. ​ബാ​ബു​വി​നെ​തി​രെ ഭാ​ര്യ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. സി​പി​എം കാ​യം​കു​ളം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ അ​മ്മ പ്ര​സ​ന്ന​കു​മാ​രി​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

കേ​സി​ൽ ബി​പി​ൻ സി. ​ബാ​ബു ഒ​ന്നാം പ്ര​തി​യും അ​മ്മ പ്ര​സ​ന്ന​കു​മാ​രി ര​ണ്ടാം പ്ര​തി​യു​മാ​ണ്. ബി​പി​ൻ സി. ​ബാ​ബു ത​ന്‍റെ പി​താ​വി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ സ്ത്രീ​ധ​ന​മാ​യി വാ​ങ്ങി​യെ​ന്നും സ്ത്രീ​ധ​ന​ത്തി​നാ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ന്‍റെ ക​ര​ണ​ത്ത​ടി​ച്ചു, അ​യ​ൺ ബോ​ക്സ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലു​ണ്ട്. പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്തി​നും മ​ർ​ദി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.