ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര പാക്കിസ്ഥാന്
Tuesday, December 3, 2024 7:41 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ. രണ്ടാം മത്സരത്തിൽ പത്തുവിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. സ്കോർ: സിംബാബ്വെ 57/10 പാക്കിസ്ഥാൻ 61/0.
ടോസ്നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 12.4 ഓവറിൽ 57 റൺസിന് എല്ലാവരും പുറത്തായി. 4.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയില്‍ നിന്നാണ് സിംബാബ്വെ തകര്‍ന്നടിഞ്ഞത്.
2.4 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ നേടിയ സുഫിയാൻ മുഖീം ആണ് സിംബാബ്വെയെ തകര്‍ത്തത്. അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. 21 റൺസ് നേടിയ ബ്രയാൻ ബെന്നറ്റാണ് ടോപ് സ്കോറർ.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടമാകാതെ 5.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഒപ്പണർമാരായ സൈം അയൂബ്(36), ഒമൈർ യൂസഫ്(22)റൺസ് നേടി. സുഫിയാൻ മുഖീനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം പാക്കിസ്ഥാൻ വിജയിച്ചിരുന്നു.