പരിപാവനമായ സ്ഥലത്ത് പ്രതിഷേധം പാടില്ല: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
Tuesday, December 3, 2024 5:46 PM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ യൂത്ത്കോൺഗ്രസ് പ്രതിഷേധത്തെ വിമർശിച്ച് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി. പരിപാവനമായ സ്ഥലത്ത് പ്രതിഷേധം പാടില്ലെന്നും പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണിലെണ്ണ ഒഴിച്ചെന്ന പോലെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ക്രൂരത ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു. കുട്ടിയെ അപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടികള സംരക്ഷിക്കുന്ന കാര്യത്തിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല.
ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാൻ പാടില്ല എന്ന് തന്നെയാണ് നിലപാട്. കുറ്റകൃത്യം ഇവിടം കൊണ്ട് അവസാനിപ്പിക്കുകയല്ല ചെയ്തത്. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് നിയമനടപടിയിലേക്ക് പോയതെന്നും അരുൺ ഗോപി വ്യക്തമാക്കി.