തമിഴ്നാട് മന്ത്രി പൊന്മുടിക്ക് നേരെ ചെളിയേറ്
Tuesday, December 3, 2024 4:53 PM IST
ചെന്നൈ: മഴക്കെടുതി വിലയിരുത്താൻ എത്തിയ മന്ത്രി കെ.പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞു പ്രതിഷേധം. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങൾ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം തിരിയുകയായിരുന്നു.
സർക്കാർ ചെന്നൈയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. പൊന്മുടിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഡിഎംകെക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ച് ഡിഎംകെയ്ക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. ചെന്നൈയ്ക്കപ്പുറമുള്ള ജില്ലകളിലെ മഴക്കെടുതി സർക്കാർ അവഗണിക്കുകയാണെന്നും അണ്ണാമലൈ വിമർശിച്ചു.