മഹാരാഷ്ട്രയിൽ തീരുമാനമായില്ല; ഷിന്‍ഡെയെ ആശുപത്രിയില്‍
Tuesday, December 3, 2024 4:38 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുന്നതിനിടെ ശിവസേനാ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും നേരിടുന്നതിനാൽ അദ്ദേഹം പൂർണ വിശ്രമത്തിലാണ്.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിര്‍ത്തിയാണ് ഷിന്‍ഡെ നാട്ടിലേക്കു മടങ്ങിയത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി മുന്നോട്ടു പോകുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി ആരാണെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ നടത്താനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ മഹായുതി സഖ്യം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.