നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ കളക്ടർക്കും ടി.വി. പ്രശാന്തിനും നോട്ടീസ്
Tuesday, December 3, 2024 3:28 PM IST
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി. പ്രശാന്തിനും നോട്ടീസയച്ച് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ആരോപണവിധേയരായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ടി.വി. പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജി നല്‍കിയത്.