ഹൈ​ദ​രാ​ബാ​ദ്: മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ന് ഇ​ന്ന് നി​ര്‍​ണാ​യ​ക മ​ത്സ​രം. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ആ​ന്ധ്ര​യെ നേ​രി​ടും. ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ 11നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ക.

ഇ​ന്ന് ജ​യി​ക്കാ​നാ​യാ​ൽ ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ആ​ന്ധ്ര​യെ മ​റി​ക​ട​ന്ന് കേ​ര​ള​ത്തി​ന് ത​ല​പ്പ​ത്ത് എ​ത്താ​നാ​കും. ഇ​രു​ടീ​മു​ക​ൾ​ക്കും 16 പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​തെ​ങ്കി​ലും നെ​റ്റ് റ​ണ്‍​റേ​റ്റി​ലാ​ണ് ആ​ന്ധ്ര മു​ന്നി​ലെ​ത്തി​യ​ത്. ഇ​തു​വ​രെ ക​ളി​ച്ച നാ​ലു ക​ളി​ക​ളും ജ​യി​ച്ചാ​ണ് ആ​തി​ഥേ​യ​രെ​ത്തു​ന്ന​ത്.

ആ​ന്ധ്ര​ക്ക് വ്യാ​ഴാ​ഴ്ച മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ മും​ബൈ​ക്കെ​തി​രാ​യ ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യു​ള്ള​തി​നാ​ല്‍ ഈ ​മ​ത്സ​ര വി​ജ​യി​ക​ളാ​യി​രി​ക്കും ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രെ നി​ര്‍​ണ​യി​ക്കു​ക. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​ണ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മു​ന്നേ​റു​ക.