പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
Tuesday, December 3, 2024 7:21 AM IST
പത്തനംതിട്ട: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ ഇലന്തൂര്‍ കാരൂര്‍ ഓര്‍ത്തഡോക്സ് പളളിക്കു സമീപം പാലച്ചുവട് ജംഗ്ഷനില്‍ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറിനായിരുന്നു അപകടം. ശബരിമല തീര്‍ഥാടകരുമായി പമ്പയ്ക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ മുന്നിലും പിന്നിലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചെങ്ങന്നൂരില്‍ നിന്നും പമ്പയ്ക്കു പുറപ്പെട്ട ബസുകളാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ പോയ ബസ് വേഗം കുറച്ചപ്പോള്‍ പിന്നാലെ അമിതവേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു.