പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി ക​ത്തി​ന​ശി​ച്ചു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ലോ​റി​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഡ്രൈ​വ​ർ വി​ശ്ര​മ​ത്തി​നാ​യി നി​ർ​ത്തി​യി​ട്ട സ​മ​യ​ത്ത് മു​ൻ​പി​ലെ കാ​ബി​നി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. പു​ക ക​ണ്ട ഉ​ട​നെ ഡ്രൈ​വ​ർ ലോ​റി​യി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങി ര​ക്ഷ​പ്പെ​ട്ടു.

ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. എ​ന്താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.