ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
Monday, December 2, 2024 10:37 PM IST
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി.സാമുവൽ അറിയിച്ചു.
അതേസമയം കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർഗോഡ്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പ്രെഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിൽ പ്രെഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.