ബിജെപി വനിതാ നേതാവ് ജീവനൊടുക്കി
Monday, December 2, 2024 10:05 PM IST
സൂററ്റ്: ബിജെപി വനിതാ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂററ്റ് വാർഡ് 30ലെ മഹിളാ മോർച്ചാ നേതാവായിരുന്ന ദീപിക പട്ടേലിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്.
ദീപികയെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നഗരസഭാ കൗൺസിലറും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.