ആശ്രിതനിയമനം; മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുധാകരൻ
Monday, December 2, 2024 8:25 PM IST
തിരുവനന്തപുരം: ആശ്രിതനിയമനത്തിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടി കിട്ടിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്റെ മകന്റെ നിയമനത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടി ലഭിച്ചത്.
ഹൈക്കോടതി റദ്ദാക്കിയ നിയമനം സുപ്രീംകോടതി ശരിവച്ചു. പരമോന്നത കോടതിയില്‍ നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സുധാകരൻ പറഞ്ഞു. ആശ്രിത നിയമനം നടത്താന്‍ പ്രത്യേക അധികാരമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയില്‍ പൊളിഞ്ഞത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവകാശമാണ് ആശ്രിതനിയമനം. അത് പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നൽകാൻ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.