രണ്ടാം ടെസ്റ്റ് ആറിന്; ഗംഭീർ ഓസ്ട്രേലിയായിലേക്ക് മടങ്ങി
Monday, December 2, 2024 7:40 PM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ ഓസ്ട്രേലിയായിലേക്ക് മടങ്ങി. ഒന്നാം ടെസ്റ്റ് വിജയത്തിനു ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഗംഭീർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
രണ്ടാം ടെസ്റ്റ് ആരംഭിക്കുന്ന ആറിനു മുമ്പ് ഗംഭീർ ടീമിനൊപ്പം ചേരും. ഗംഭീറിന്റെ അഭാവത്തിൽ അഭിഷേക് നായർ, മോണി മോർക്കൽ എന്നിവർ പരിശീലനത്തിന് മേൽനോട്ടം വഹിച്ചിരുന്നു.
പിങ്കു ബോൾ ടെസ്റ്റിനു മുമ്പുള്ള പരിശീലന മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1 -0 മുന്നിലാണ്.