പക്ഷികളെ കടത്താൻ ശ്രമം; രണ്ടു പേർ പിടിയിൽ
Monday, December 2, 2024 5:58 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അപൂര്‍വയിനം വേഴാമ്പലുകൾ ഉൾപ്പടെയുള്ള പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്.
25000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. ബാഗിൽ നിന്ന് ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
പരിശോധനയിൽ 14 പക്ഷികളെ കണ്ടെത്തി. തുടർ നടപടികൾക്കായി പക്ഷികളെയും അറസ്റ്റിലായവരെയും വനം വകുപ്പിനു കൈമാറി. 75,000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് പ്രതികൾ മൊഴി നൽകി.