കനത്ത മഴ; ശബരിമല കാനനപാത അടച്ചു
Monday, December 2, 2024 4:10 PM IST
കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് എരുമേലി-പമ്പാ പമ്പരാഗത കാനനപാത അടച്ചു. തീര്‍ഥാടകരെ മടക്കി അയച്ചു. തീര്‍ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാനന പാതയിലൂടെയുള്ള കാല്‍നടയാത്ര അനുവദിക്കില്ലെന്ന് പമ്പാ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്നാണ് തീരുമാനം. ഇരു ജില്ലകളിലെ മലയോര മേഖലകളിലെല്ലാം കനത്ത മഴയെത്തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.