തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ വീ​ണ്ടും വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി തി​രൂ​ര്‍ സ​തീ​ഷ്. ആ​റു ചാ​ക്കു​ക​ളി​ലാ​യി ഒ​ന്‍​പ​ത് കോ​ടി രൂ​പ ബി​ജെ​പി​യു​ടെ തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ കൊ​ണ്ടു​വ​ന്നെ​ന്നും ഇ​ത് പി​ന്നീ​ട് എ​വി​ടേ​ക്ക് കൊ​ണ്ടുപോ​യെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും സ​തീ​ഷ് പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും തെ​ളി​വു​ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള തെ​ളി​വു​ക​ള്‍ ആ​യ​തി​നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​ത് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ സാധിക്കില്ല.

ക​ള്ള​പ്പ​ണ​ക്കാ​രെ തു​ര​ത്തും എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. പ്ര​ധാ​ന​മ​ന്ത്രി ഉ​ട​നെ​ത​ന്നെ ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണം. ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ല്‍ ക​ള്ള​പ്പ​ണം സൂ​ക്ഷി​ച്ച​വ​ര്‍ ഇ​ന്നും ഭാ​ര​വാ​ഹി​ക​ളാ​ണ്. ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ശേ​ഷം ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തി​രൂ​ര്‍ സ​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.