മഴ കനത്തു; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം
Monday, December 2, 2024 9:04 AM IST
പന്പ: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്ട്രോള് റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.