ആശുപത്രിയിലെ ശുചിമുറിയിൽ ഒളികാമറ; യുവ ഡോക്ടർ അറസ്റ്റിൽ
Monday, December 2, 2024 1:14 AM IST
ചെന്നൈ: ആശുപത്രിയിലെ ശുചിമുറിയിൽ ഒളികാമറ വച്ച ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഒരു വനിതാ ഡോക്ടർ സംഭവം കാണുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ഒളിക്യാമറയും മെമ്മറി കാർഡും കണ്ടെടുത്ത പോലീസ് ഡോക്ടർ വെങ്കിടേഷ് എന്നയാളെ അറസ്റ്റ് ചെയ്തു. 33കാരനായ ഇയാൾക്കെതിരെ ഐടി ആക്ട്, ഭാരത് ന്യായ് സൻഹിത എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.