ആർഎസ്എസിന്റെ ആശയം വസുദൈവ കുടുംബകം; ആർഎസ്എസ് അനുകൂല പരാമർശവുമായി ബംഗാൾ ഗവർണർ
Sunday, December 1, 2024 11:56 PM IST
കൊച്ചി: ആർഎസ്എസ് അനുകൂല പരാമർശവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് ആനന്ദ ബോസിന്റെ പരാമർശം.
ഗാന്ധി വധത്തിൽ ആർഎസ്എസിനു മേൽ ചാർത്തപ്പെട്ട ആരോപണം വിശ്വസിച്ചിരുന്നു. പിന്നീട് അത് തിരുത്തി എന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റേത് വസുദൈവ കുടുംബകം എന്ന ആശയമാണ്. മനസാക്ഷിയോടും സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.