ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേജരിവാൾ
Sunday, December 1, 2024 3:15 PM IST
ന്യൂഡൽഹി: 2025ൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നു. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും കേജരിവാൾ ആരോപിച്ചു.
ശനിയാഴ്ച പദയാത്ര നടത്തുന്നതിനിടെ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്തുവച്ച് കേജരിവാളിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
പദയാത്ര മുന്നോട്ടു പോകുന്നതിനിടെ കേജരിവാളിനു നേരെ ഒരാള്‍ ദ്രാവകം ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ ദ്രാവകം ഒഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.