ജി. സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ. സുരേന്ദ്രൻ
Sunday, December 1, 2024 1:28 PM IST
ആലപ്പുഴ: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിലെ അതൃപ്തരായ മറ്റുള്ളവരെയും സ്വാഗതം ചെയ്യുന്നതായി സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ മാധ്യമങ്ങൾക്കെതിരെ സുരേന്ദ്രൻ വീണ്ടും ഭീഷണി മുഴക്കി. ബിജെപിക്കെതിരെ വാർത്ത കൊടുത്താൽ ഓഫീസിലേക്ക് വരുമെന്നാണ് ഭീഷണി.
അതേസമയം ജി. സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സന്ദർശിച്ചു. സുധാകരന്റെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. സൗഹൃദ സന്ദർശനമെന്നായിരുന്നു ഇതുസംബന്ധിച്ച് ഇരുനേതാക്കളുടെയും പ്രതികരണം.