വാ​ഷിം​ഗ്ട​ൺ ഡി​സി: ഡോ​ള​റി​നെ​തി​രെ നീ​ങ്ങി​യാ​ൽ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം നി​കു​തി ചു​മ​ത്തു​മെ​ന്ന് നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. പു​തി​യ ക​റ​ൻ​സി സൃ​ഷ്ടി​ക്കു​ക​യോ മ​റ്റു ക​റ​ൻ​സി​ക​ളെ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ​ള​റി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് ട്രം​പ് ന​ൽ​കു​ന്ന​ത്. പു​തി​യൊ​രു ബ്രി​ക്സ് ക​റ​ൻ​സി ഇ​വ​ർ സൃ​ഷ്ടി​ക്ക​രു​ത്. ഇ​തി​നൊ​പ്പം യു​എ​സ് ഡോ​ള​റ​ല്ലാ​തെ മ​റ്റൊ​രു ക​റ​ൻ​സി​യെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യ​രു​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

അ​ങ്ങ​നെ ചെ​യ്താ​ൽ 100 ശ​ത​മാ​നം നി​കു​തി​യൊ​ടു​ക്കാ​ൻ അ​വ​ർ ത​യാ​റാ​ക​ണം. പി​ന്നീ​ട് അ​വ​ർ​ക്ക് യു​എ​സ് സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യി​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ട്രം​പ് ഭീ​ഷ​ണി ഉ​യ​ർ​ത്തി.

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ബ്രി​ക്‌​സ് യോ​ഗ​ത്തി​ൽ ഡോ​ള​ർ ഇ​ത​ര ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഈ​ജി​പ്ത്, ഇ​റാ​ൻ, യു​എ​ഇ തു​ട​ങ്ങി രാ​ജ്യ​ങ്ങ​ളി​ലാ​ണ് ബ്രി​ക്സി​ലു​ള്ള​ത്.