സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളനത്തിൽ അപ്രതീക്ഷിതമായി എത്തി പി. സരിൻ
Sunday, December 1, 2024 8:50 AM IST
പാലക്കാട്: സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തി പി. സരിൻ. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് സരിൻ എത്തിയത്.
ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് സരിൻ എത്തിയത്. സരിനെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു.
ഏറെ സമയം ഇവിടെ ചെലവിട്ടശേഷമാണ് സരിൻ മടങ്ങിയത്. ചടങ്ങിലേക്ക് സരിന് ക്ഷണമൊന്നും ഉണ്ടായിരുന്നില്ല.