ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
Sunday, December 1, 2024 6:42 AM IST
അരൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അഭിഭാഷകയുടെ ബാഗിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച സ്ത്രീയെ പിടികൂടി. തമിഴ്നാട് അണ്ണാനഗറിലെ സ്നേഹപ്രിയ (33) യാണ് അറസ്റ്റിലായത്.
അതേ ബസിലെ യാത്രക്കാരിയായ എഎസ്ഐ ആണ് ഇവരെ പിടികൂടിയത്. കോടംതുരുത്ത് ഹരിത ഭവനത്തിൽ അഷിത ഉണ്ണി (31) യുടെ ബാഗിൽ നിന്നാണ് പണവും ആഭരണവും കവർന്നത്.
16,000 രൂപയും ഒരു പവന്റെ വളയുമാണ് മോഷ്ടിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ ഉടൻ ഇവരെ പിടികൂടുകയായിരുന്നു.