ചെ​ന്നൈ: ഫി​ൻ​ജാ​ൽ ചു​ഴ​ലി​ക്കാ​റ്റ് അ​തി​തീ​വ്ര ന്യൂ​ന​മ‍​ർ​ദ്ദ​മാ​യി മാ​റി. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ ഫി​ൻ​ജാ​ൽ പൂ​ർ​ണ​മാ​യി ക​ര​യി​ൽ പ്ര​വേ​ശി​ച്ചു. നി​ല​വി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

പു​തു​ച്ചേ​രി, ക​ട​ലൂ​ർ, വി​ഴു​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ആ​റ് ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും റെ​ഡ് അ​ല​ർ​ട്ട് ആ​ണ്. 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ആ​ണ്.

ചെ​ന്നൈ​യി​ല വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​ന്നു പേ​ർ മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് അ​ട​ച്ച ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു. മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.