കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയെടുത്തു
Saturday, November 30, 2024 6:00 PM IST
തൃശൂർ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് മൊഴി നല്കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീഷ് പറഞ്ഞു.
കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് ഒമ്പതു കോടി രൂപ ചാക്കിലാക്കി പാർട്ടി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്. സതീഷിന്റെ മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
കൊടുങ്ങല്ലൂര്‍ എസിപി വി.കെ.രാജുവിന് മുമ്പാകെയാണ് സതീഷ് മൊഴി നല്‍കിയത്. രാവിലെ പതിനൊന്നിന് ആരംഭിച്ച മൊഴിയെടുക്കൽ രണ്ടു മണിക്കൂറലധികം നീണ്ടു.