സാക്ഷികളായി ഇന്ത്യാ സഖ്യ നേതാക്കൾ; ഹേമന്ത് സോറന് അധികാരമേറ്റു
Thursday, November 28, 2024 6:23 PM IST
റാഞ്ചി: ജാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് അധികാരമേറ്റു. റാഞ്ചിയിലെ മൊറാദാബാദ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കേജരിവാൾ, ഉദയനിധി സ്റ്റാലിൽ തുടങ്ങിയവർ പങ്കെടുത്തു.
81 അംഗ സഭയില്‍ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യം 56 സീറ്റുകള്‍ നേടി. ജെഎംഎം 34 സീറ്റും കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി നാലു സീറ്റിലും സിപിഐഎംഎല്‍ രണ്ടു സീറ്റിലും വിജയിച്ചിരുന്നു.
നാലു മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ആർജെഡിക്കും,സിപിഐഎംഎല്ലിനും ഓരോ മന്ത്രി സ്ഥാനം ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.