കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു
Thursday, November 28, 2024 4:14 PM IST
കൊല്ലം: അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിനു സമീപം നിർമാണം നടക്കുന്ന പാലമാണ് തകർന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. സംഭവസമയം നിർമാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
തകർന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതർ തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്.