കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് രാ​ഹു​ലി​നെ പൂ​ട്ടാ​ന്‍ പോ​ലീ​സ്. ക​ഴി​ഞ്ഞ ത​വ​ണ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ക്കു​ക​യും അ​വി​ടെ വ​ച്ച് ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്താ​ന്‍ ച​ര​ടു​വ​ലി​ക്കു​ക​യും ചെ​യ്ത രാ​ഹു​ലി​നെ ഇ​ത്ത​വ​ണ പി​ഴ​വു​ക​ള്‍ വ​രു​ത്താ​തെ ജ​യി​ലി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ സം​തൃ​പ്തി​യി​ലാ​ണ് പോ​ലീ​സ്.

പ്ര​തി ആം​ബു​ല​ന്‍​സി​ല്‍​വ​ച്ചും യു​വ​തി​യെ മ​ര്‍​ദി​ച്ചു​വെ​ന്ന ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ മൊ​ഴി കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആം​ബു​ല​ന്‍​സി​ലാ​യി​രു​ന്നു യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്.

രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച​തെ​ന്നും ചു​ണ്ടി​നും ഇ​ട​ത്തേ ക​ണ്ണി​നും മു​റി​വു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രാ​ത്രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​രാ​തി ഇ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു​വ​തി.

രാ​ഹു​ലി​നെ​തി​രേ പ​രാ​തി​യി​ല്ലെ​ന്നും അ​ച്ഛ​നും അ​മ്മ​യും വ​ന്നാ​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭ​ര്‍​ത്താ​വി​ന്‍റ വീ​ട്ടി​ല്‍​നി​ന്നും ത​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വ​തി ആ​ദ്യം പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ പ​റ​വൂ​രി​ൽ​നി​ന്നു മാ​താ​പി​താ​ക്ക​ൾ എ​ത്തി​യ​ശേ​ഷം ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും റി​മാ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്ത​ത്. നി​ല​വി​ല്‍ യു​വ​തി മൊ​ഴി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഒ​രു ത​വ​ണ മൊ​ഴി​മാ​റ്റു​ക​യും കോ​ട​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യു​വ​തി പ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ ഇ​ത്ത​വ​ണ കു​റ്റ​മ​റ്റ കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

മ​ദ്യ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ രാ​ഹു​ല്‍ അ​ക്ര​മ​കാ​രി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് അ​യ​ല്‍​വാ​സി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. മ​ദ്യം മാ​ത്ര​മോ​ണോ മ​റ്റ് ല​ഹ​രി പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ രാ​ഹു​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.