തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ.​സു​രേ​ന്ദ്ര​ൻ ത​ന്നെ തു​ട​ര​ട്ടെ​യെ​ന്ന നി​ല​പാ​ടി​ൽ കേ​ന്ദ്ര നേ​തൃ​ത്വം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ മാ​റ്റേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സു​രേ​ന്ദ്ര​ൻ തു​ട​ര​ട്ടെ​യെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം നി​ല​പാ​ടെ​ടു​ത്തു.

പാ​ല​ക്കാ​ട്ടെ തോ​ൽ​വി സം​ബ​ന്ധി​ച്ച് സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്‌ അം​ഗീ​ക​രി​ച്ച കേ​ന്ദ്ര നേ​തൃ​ത്വം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ വേ​ണ്ടെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ സം​ഘ​ട​നാ ഘ​ട​ക​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

നേ​താ​ക്ക​ൾ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യാ​ൽ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും സം​സ്ഥാ​ന ഘ​ട​കം ഒ​ത്തൊ​രു​മ​യോ​ടെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദ്ദേ​ശി​ച്ചു.

നേ​ര​ത്തെ പാ​ല​ക്കാ​ട്ടെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട്ട് നേ​രി​ട്ട തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന ബി​ജെ​പി​യി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ നി​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എം.​ടി.​ര​മേ​ശ്, പി.​കെ.​കൃ​ഷ്ണ​ദാ​സ്, എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വി​ട്ടു​നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.