കൊ​ച്ചി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ഹ​ർ​ജി​യി​ൽ സ​ര്‍​ക്കാ​രി​നോ​ടും സി​ബി​ഐ​യോ​ടും ഹൈ​ക്കോ​ട​തി നി​ല​പാ​ട് തേ​ടി. വാ​ദം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കു​റ്റ​പ​ത്രം ന​ൽ​ക​രു​തെ​ന്ന് ഹ​ർ​ജി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​പ​ത്ര​ത്തി​ൽ വ​രു​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളാ​കും. സി​പി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് പ്ര​തി. ഇ​വ​ർ​ക്ക് രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ന​വീ​ൻ ബാ​ബു​വി​ന്‍റേ​ത് കൊ​ല​പാ​ത​കം എ​ന്നാ​ണോ സം​ശ​യി​ക്കു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​രി​യോ​ട് കോ​ട​തി ചോ​ദി​ച്ചു. ആ​ത്മ​ഹ​ത്യ​യെ​ന്ന​ല്ലേ പു​റ​ത്തു​വ​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹ​ർ​ജി​യി​ൽ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് വി​ശ​ദ​മാ​യ വാ​ദം കോ​ട​തി കേ​ൾ​ക്കും.