ജ​റൂ​സ​ലം: ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ലാ​കും. ചൊ​വ്വാ​ഴ്ച രാ​ത്രി ചേ​ർ​ന്ന ഇ​സ്ര​യേ​ൽ വാ​ർ കാ​ബി​ന​റ്റാ​ണു തീ​രു​മാ​ന​മെ​ടു​ത്ത​ത്.. 60 ദി​വ​സ​ത്തേ​ക്കാ​ണു വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​കു​ക. അ​മേ​രി​ക്ക​യും ഫ്രാ​ൻ​സും ചേ​ർ​ന്നാ​ണു വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യെ​ന്ന് ല​ബ​നീ​സ് ചാ​ന​ൽ അ​ൽ ജ​ദീ​ദ് അ​റി​യി​ച്ചു.

ഹി​സ്ബു​ള്ള ലി​റ്റ​നി ന​ദി​യു​ടെ ക​ര​യി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​സ്ര​യേ​ൽ സൈ​ന്യ​വും ല​ബ​ന​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ര​വ​ധി ദി​വ​സം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ലെ​ന്നും രാ​ജ്യ​ത്തി​നു നേ​ർ​ക്കു​ണ്ടാ​കു​ന്ന ഏ​തു ഭീ​ഷ​ണി​യും നേ​രി​ടാ​ൻ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹി​സ്ബു​ള്ള​യ​ട​ക്കം ധാ​ര​ണ ലം​ഘി​ച്ചാ​ൽ ഇ​സ്ര​യേ​ലി​ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഉ​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചു. ധാ​ര​ണ​യ്ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ‌ സം​ഭ​വി​ച്ചാ​ൽ ഇ​സ്ര​യേ​ൽ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് മു​തി​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.