ദു​ബാ​യ്: പ്ല​സ്ടു കോ​ഴ​ക്കേ​സി​ൽ ഹൈ​ക്കോ​ട​തി വി​ധി​ക്ക് ശേ​ഷം സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ന്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് സ​മീ​പി​ച്ചെ​ന്ന് മു​സ്ലീം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി. പി​ണ​റാ​യി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു സി​പി​എ​മ്മി​ന്‍റെ ആ​വ​ശ്യമെന്നും കെ.​എം.​ഷാ​ജി പറഞ്ഞു. ത​നി​ക്കെ​തി​രാ​യ കേ​സി​ലെ വി​ധി​യി​ല്‍ സു​പ്രീം​കോ​ട​തി മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ട​ലി​ക്ക് പി​ടി​ച്ച് ത​ള്ളു​ക​യാ​ണ് ചെ​യ്ത​തെ​ന്നും കേ​സ് വി​ജ​യി​ക്ക​ല്‍ അ​ല്ലാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും ഷാ​ജി വി​മ​ര്‍​ശി​ച്ചു.

പ​ല ത​വ​ണ കാ​യി​ക​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ന്നും ഷാ​ജി ആ​രോ​പി​ച്ചു. പ്ല​സ്ടു കോ​ഴ​ക്കേ​സി​ൽ കെ ​എം ഷാ​ജി​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് കേ​സ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് ത​ള്ളി​യി​രു​ന്നു. ഷാ​ജി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ഒ​റ്റ​മൊ​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഷാ​ജി പ​ണം ചോ​ദി​ച്ചെ​ന്ന് ഒ​രു മൊ​ഴി​യെ​ങ്കി​ലും കാ​ട്ടി​ത്ത​രാ​മോ എ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം. 54 സാ​ക്ഷി മൊ​ഴി​ക​ൾ പ​രി​ശോ​ധി​ച്ചു​വെ​ന്നും ഇ​ങ്ങ​നെ​യെ​ങ്കി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രെ​യും ഒ​രോ കേ​സി​ൽ പ്ര​തി​യാ​ക്കാ​മ​ല്ലോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. എ​ന്നാ​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ അ​ത് പൂ​ർ​ത്തി​യാ​കാ​തെ കേ​സ് റ​ദ്ദാ​ക്കി​യ​ത് ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ദം.

2014 ൽ ​ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട് ഹൈ​സ്കൂ​ളി​ന് പ്ല​സ് ടു ​അ​നു​വ​ദി​ക്കാ​ൻ കെ​എം ഷാ​ജി​ക്ക് മാ​നേ​ജ്മെ​ന്‍റ് കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് 2017 ൽ ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. മു​സ്ലീം​ലീ​ഗി​ൽ പ്രാ​ദേ​ശി​ക​മാ​യി പ​ണം പ​ങ്കി​ട്ട​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം എ​ന്ന നി​ല​യി​ലാ​ണ് വി​ഷ​യം ആ​ദ്യം ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ ഇ​ത് പി​ന്നീ​ട് സി​പി​എം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ല​സ്ടു ബാ​ച്ച് അ​നു​വ​ദി​ക്കാ​ൻ കെ​എം ഷാ​ജി 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ 2020 ലാ​ണ് വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യും കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ 2022 ജൂ​ൺ 19 ന് ​ഈ കേ​സി​ൽ കെ​എം ഷാ​ജി​യെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ​ഡി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.