പൊളിച്ച കുടിലുകൾ അവിടെ തന്നെ കെട്ടിക്കൊടുക്കണം: മന്ത്രി ഒ.ആർ.കേളു
Tuesday, November 26, 2024 9:59 PM IST
വയനാട്: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിൽ ആദിവാസി കുടിലുകൾ തകർത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ആർ.കേളു. കുടിലുകൾ പൊളിച്ചു കളഞ്ഞത് തെറ്റാണെന്നും ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആലോചിക്കാതെയാണ് വനം വകുപ്പ് ഇത് ചെയ്തത്. ഇങ്ങനെ ഒരു വിഷയത്തിൽ ഏകപക്ഷീയമായി ഇടപെടുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പൊളിച്ച സ്ഥലത്ത് തന്നെ വീടുകൾ കെട്ടിക്കൊടുക്കാൻ നിർദേശിച്ചെന്നും മന്ത്രി പറഞ്ഞു.
16വര്‍ഷമായി താമസിച്ചിരുന്ന മൂന്നു കുടുംബങ്ങള്‍ക്കാണ് കുടിലുകള്‍ നഷ്ടമായത്. ഒരു കുടുംബം മാത്രമാണ് വനഭൂമിയിൽ താമസിച്ചിരുന്നതെന്നും സ്വന്തമായി വേറെ സ്ഥലമുള്ള ഇവർക്ക് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു വനപാലകരുടെ വിശദീകരണം.