തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ത​ന്‍റെ രാ​ജി സം​ബ​ന്ധി​ച്ച് കേ​ന്ദ്രനേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം അ​​നു​സ​രി​ക്കും. ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വീ​ഴ്ച​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ട​ണം. ഒ​ഴി​യ​ണോ തു​ട​ര​ണ​മോ എ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മ​യ​ത്ത് പി​റ​വ​ത്ത് 2000 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​ക്ക് കി​ട്ടി​യ​ത്. അ​ന്ന് രാ​ജി​വ​യ്ക്കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ തെ​ര‌​ഞ്ഞെ​ടു​പ്പു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് എ​സ്ഡി​പി​ഐ ആ​ണ്. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ബ​ന്ധ​മു​ണ്ട്. കേ​ര​ള​ത്തി​ൽ മ​ത​തീ​വ്ര​വാ​ദം വ​ള​രു​ക​യാ​ണ്.

എ​ന്തി​നാ​ണ് പാ​ല​ക്കാ​ട് മാ​ത്രം ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ചേ​ല​ക്ക​ര​യി​ൽ യു​ഡി​എ​ഫ് വോ​ട്ട് കു​റ​ഞ്ഞ​ത് ആ​രും ച​ര്‍​ച്ച ചെ​യ്യു​ന്നി​ല്ല. അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.