വയനാട് ഉരുൾപൊട്ടൽ; കെ.വി. തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും
Monday, November 25, 2024 11:13 AM IST
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിക്കാഴ്ചയിൽ തോമസ് ധനമന്ത്രിയെ അറിയിക്കും.
പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിൽ വൈകുന്നേരം 3.30നാണ് കൂടിക്കാഴ്ച. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്.
വയനാടിന്2000 കോടി വേണം എന്നതാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രം പ്രതികൂല സമീപനം സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.വി. തോമസ് പറഞ്ഞു.