മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​വാ​ര്‍ കു​ടും​ബ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ബാ​രാ​മ​തി​യി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ വ​ൻ വി​ജ​യം നേ​ടി ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ .സ​ഹോ​ദ​ര പു​ത്ര​നും എ​ന്‍​സി​പി ശ​ര​ദ് പ​വാ​ര്‍ പ​ക്ഷ സ്ഥാ​നാ​ര്‍​ഥി യു​ഗേ​ന്ദ്ര പ​വാ​റി​നെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ജി​ത് പ​വാ​ർ തോ​ൽ​പ്പി​ച്ച​ത്.

181132 വോ​ട്ടു​ക​ളാ​ണ് അ​ജി​ത് പ​വാ​ർ നേ​ടി​യ​ത്. യു​ഗേ​ന്ദ്ര പ​വാ​റി​ന് 80233 വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലാ​യി​ല്‍ അ​ജി​ത് പ​വാ​ര്‍ എ​ന്‍​ഡി​എ​യി​ല്‍ ചേ​ര്‍​ന്ന​തോ​ടെ​യാ​ണ് എ​ന്‍​സി​പി പി​ള​ര്‍​ന്ന​ത്. പി​ള​ര്‍​പ്പി​ന് ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​മാ​യ​തി​നാ​ല്‍ അ​ജി​ത്തി​ന് ഈ ​പോ​രാ​ട്ടം നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ജി​ത് പ​വാ​റി​ന്റെ ഭാ​ര്യ സു​നേ​ത്ര പ​വാ​റും ശ​ര​ദ് പ​വാ​റി​ന്‍റെ
മ​ക​ള്‍ സു​പ്രി​യ സു​ലെ​യു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ സു​പ്രി​യ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബാ​രാ​മ​തി​യി​ല്‍ നി​ന്നു​ള്ള സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​ണ് അ​ജി​ത് പ​വാ​ര്‍. 1991 മു​ത​ല്‍ ഈ ​മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യം അ​ജി​ത് പ​വാ​റി​നൊ​പ്പ​മാ​ണ്. 1967 മു​ത​ല്‍ 1990 വ​രെ ശ​ര​ദ് പ​വാ​റാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ.