വർലിയിലെ സേനാ പോരിൽ ജയിച്ച് കയറി ശിവസേന-യുബിടി
Saturday, November 23, 2024 4:12 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സേനകൾ ഏറ്റുമുട്ടിയ വർളി മണ്ഡലത്തിൽ ശിവസേന-യുബിടി സ്ഥാനാർഥി ആദിത്യ താക്കറെയ്ക്ക് വിജയം. ശിവസേന-ഷിൻഡെ വിഭാഗവും, മഹാരാഷ്ട്ര നവനിർമാൺ സേനയുമാണ് ശിവസേന-യുബിടിയുമായി ഏറ്റുമുട്ടിയത്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനായ ആദിത്യ താക്കറെ 8801 വോട്ടുകൾക്കാണ് വിജയിച്ചത്. മുൻ കോൺഗ്രസ് നേതാവും ഷിൻഡെ വിഭാഗം ശിവസേനയുടെ പ്രമുഖ നേതാവുമായ മിലിന്ദ് ദിയോറയാണ് രണ്ടാം സ്ഥാനത്ത്.
മഹാരാഷ്ട്ര നവ് നിർമാൺ സേനയുടെ സന്ദീപ് സുധാകർ ദേശ്പാണ്ഡെയാണ് മൂന്നാം സ്ഥാനത്ത്.