തൃ​ശൂ​ർ: ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​ന് വി​ജ​യം. 28 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ചെ​ങ്കോ​ടി പാ​റി​ച്ച മ​ണ്ഡ​ലം ഇ​ത്ത​വ​ണ​യും ഇ​ട​തു​പ​ക്ഷ​ത്തി​നെ കൈ​വി‌​ട്ടി​ല്ല. 12122 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ്ര​ദീ​പി​ന്‍റെ വി​ജ​യം.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട്ടം മു​ത​ല്‍ കൃ​ത്യ​മാ​യി ലീ​ഡ് നി​ല​നി​ര്‍​ത്തി​യാ​ണ് പ്ര​ദീ​പ് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ​റൗ​ണ്ടി​ല്‍ 1890 വോ​ട്ടു​ക​ളു​ടെ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ പ്ര​ദീ​പ് ഓ​രോ റൗ​ണ്ടി​ലും ലീ​ഡു​യ​ര്‍​ത്തി. ഒ​രു ഘ​ട്ട​ത്തി​ല്‍​പ്പോ​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​ന് ലീ​ഡ് പി​ടി​ക്കാ​നാ​യി​ല്ല.

വ​ര​വൂ​ര്‍, ദേ​ശം​മ​ഗ​ലം, വ​ള്ള​ത്തോ​ള്‍​ന​ഗ​ര്‍, പാ​ഞ്ഞാ​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ റൗ​ണ്ടു​ക​ളി​ല്‍ വോ​ട്ടെ​ണ്ണി​യ​ത്. എ​ല്‍​ഡി​എ​ഫി​ന് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളാ​യ​തി​നാ​ല്‍ ലീ​ഡ് പ​ര​മാ​വ​ധി കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ യു​ഡി​എ​ഫി​ന് സാ​ധി​ച്ചി​ല്ല. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ട​തു​ക്യാ​മ്പ് പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ യു.​ആ​ര്‍ പ്ര​ദീ​പ് വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ച്ചു.