കോ​ട്ട​യം: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അ​ധി​കാ​യ​ന്മാ​രെ വി​റ​പ്പി​ച്ച ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ശ​ബ്ദം നി​ല​ച്ചി​ട്ട് നാ​ൽ​പ്പ​ത് വ​ർ​ഷം. ഇ​ന്ദി​ര​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് നാ​ൽ​പ്പ​ത് ആ​ണ്ടു തി​ക​യു​മ്പോ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ലേ​യ്ക്ക് ഗാ​ന്ധി കു​ടും​ബ​ത്തി​ൽ​നി​ന്ന് വീ​ണ്ടും വ​നി​ത എ​ത്തു​ന്നു. സാ​ക്ഷാ​ൽ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പി​ൻ​ഗാ​മി​യാ​കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി ഇ​നി ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ണ്ടാ​കും.

52-ാം വ​യ​സി​ലാ​ണ് പ്രി​യ​ങ്ക പാ​ർ​ലി​മെ​ന്‍റ​റി രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. നാ​ളി​തു​വ​രെ സം​ഘ​ട​ന പ​ദ​വി​ക​ൾ മാ​ത്രം വ​ഹി​ച്ച് പാ​ർ​ട്ടി​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന പ്രി​യ​ങ്ക​യു​ടെ പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​ക്ക് ഉ​ള്ള പ്ര​വേ​ശം അ​പ്ര​തീ​ക്ഷ​ത​മാ​യി​രു​ന്നു.

2019 ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​ക്ക് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് കാ​ൽ ഇ​ട​റു​മെ​ന്ന് കോ​ൺ​ഗ്ര​സി​ന് ഉ​റ​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന് രാ​ഹു​ലി​നെ വി​ട്ടു​കൊ​ടു​ക്കാ​നും പാ​ർ​ട്ടി ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ സു​ര​ക്ഷി​ത താ​വ​ളം തേ​ടി രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ എ​ത്തി.

അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലും രാ​ഹു​ൽ മ​ത്സ​രി​ച്ചു. പ്ര​തീ​ക്ഷ​ത്തി​ച്ചു​പോ​ലെ അ​മേ​ഠി സ്മൃ​തി തൂ​ത്തു​വാ​രി​യ​പ്പോ​ൾ വ​യ​നാ​ട്ടു​കാ​ർ രാ​ഹു​ലി​നെ കൈ ​വി​ടാ​തെ ചേ​ർ​ത്ത് പി​ടി​ച്ചു. 2024ൽ ​അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മ​ത്സ​ര രം​ഗ​ത്തേ​ക് ഇ​നി ഇ​ല്ലെ​ന്ന് സോ​ണി​യാ​ഗാ​ന്ധി​യു​ടെ പ്ര​ഖ്യാ​പ​നം വ​രു​ന്നു.

പി​ന്നാ​ലെ സോ​ണി​യ രാ​ജ്യ​സ​ഭാം​ഗ​മാ​യി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്നു. അ​ങ്ങ​നെ ഫി​റോ​സ് ഗാ​ന്ധി​യും ഇ​ന്ദി​ര ഗാ​ന്ധി​യും സോ​ണി​യാ​ഗാ​ന്ധി​യും വ​ർ​ഷ​ങ്ങ​ളോ​ളം കൈ​വ​ശം​വ​ച്ച റാ​യ്ബ​റേ​ലി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​നി ആ​ര് സ്ഥാ​നാ​ർ​ഥി​യാ​കും എ​ന്ന​താ​യി ച​ർ​ച്ച. ഈ ​ച​ർ​ച്ച​ക​ൾ എ​ല്ലാം ചെ​ന്നെ​ത്തി​യ​ത് രാ​ഹു​ൽ ഗാ​ന്ധി​യി​ലേ​ക്കാ​ണ്.

അ​ങ്ങ​നെ റാ​യ്ബ​റേ​ലി​യി​ലും വ​യ​നാ​ട്ടി​ലും രാ​ഹു​ൽ 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ന് വി​ഭി​ന്ന​മാ​യി ര​ണ്ടി​ട​ത്തും രാ​ഹു​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു ക​യ​റു​ന്നു.

ഒ​രു വ്യ​ക്തി​ക്ക് ര​ണ്ട് ലോ​ക്സ​ഭാം​ഗ​ത്വം ഒ​രേ​സ​മ​യം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത പ​ക്ഷം രാ​ഹു​ലി​ന് ഏ​തെ​ങ്കി​ലും ഒ​രു മ​ണ്ഡ​ലം ഉ​പേ​ക്ഷി​ച്ചേ മ​തി​യാ​യി​രു​ന്നു​ള്ളു. ഉ​ത്ത​രേ​ന്ത്യ​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ത​ങ്ങ​ളു​ടെ കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന മ​ണ്ഡ​ലം കൈ​വി​ടാ​ൻ ഗാ​ന്ധി കു​ടും​ബം ത​യാ​റാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ പ്ര​തി​സ​ന്ധി സ​മ​യ​ത്ത് കൈ​പി​ടി​ച്ച വ​യ​നാ​ടി​നെ വി​ട്ട് രാ​ഹു​ൽ റാ​യ്ബ​റേ​ലി​യു​ടെ മാ​ത്രം എം​പി​യാ​യി.

എ​ന്നാ​ൽ സ്മൃ​തി ഇ​റാ​നി​യോ​ട് രാ​ഹു​ൽ പൊ​രു​തി തോ​റ്റ​തി​ന്‍റെ നാ​ണ​ക്കേ​ട് മാ​റ്റാ​ൻ സ​ഹാ​യി​ച്ച വ​യ​നാ​ടി​നെ​യും കൈ​വി​ടാ​ൻ കോ​ൺ​ഗ്ര​സ് ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ രാ​ഹു​ൽ​ഗാ​ന്ധി വി​ട്ടു​പോ​യ സ​ങ്ക​ട​ത്തി​ലും വ​യ​നാ​ട്ടു​കാ​ർ​ക്ക് ഇ​ര​ട്ടി​മ​ധു​ര​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ന്നി​യം​ഗ​ത്തി​ന് വ​യ​നാ​ട്ടി​ൽ ഇ​റ​ക്കു​ന്നു.

രാ​ജീ​വ് ഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​നി ആ​രാ​കും പാ​ർ​ട്ടി​യു​ടെ ക​ടി​ഞ്ഞാ​ൺ ഭാ​വി​യി​ൽ നി​യ​ന്ത്രി​ക്കു​ക എ​ന്ന് മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ എ​ല്ലാം ച​ർ​ച്ച ചെ​യ്തു. കു​ടും​ബാ​ധി​പ​ത്യം തു​ട​ർ​ന്നാ​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ത​ല​യെ​ടു​പ്പു​ള്ള കൊ​ച്ചു പ്രി​യ​ങ്ക ആ​യി​രി​ക്കും ഭാ​വി പ്ര​ധാ​ന​മ​ന്ത്രി എ​ന്ന് ഈ ​ഘ​ട്ട​ത്തി​ൽ ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്കം വി​ല​യി​രു​ത്തി.

പി​താ​വി​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ന് അ​രു​കി​ൽ സ​ങ്ക​ട​ക്ക​ട​ൽ ഉ​ള്ളി​ലൊ​തു​ക്കി കു​ലു​ങ്ങാ​തെ നി​ൽ​ക്കു​ന്ന കൊ​ച്ചു പ്രി​യ​ങ്ക​യു​ടെ ചി​ത്രം ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ക​രു​ത്തി​നോ​ട് ഉ​പ​മി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ​ല മാ​ധ്യ​മ​ങ്ങ​ളും അ​ന്ന് ഈ ​വി​ല​യി​രു​ത്ത​ലി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

എ​ന്നാ​ൽ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം 33 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ക​ന്നി​യം​ഗ​ത്തി​ന് വ​യ​നാ​ട്ടി​ലെ​ത്തി​യ പ്രി​യ​ങ്കാ ഗാ​ന്ധി​യെ മു​ത്ത​ശ്ശി ഇ​ന്ദി​ര​യു​ടെ പ്ര​തി​രൂ​പ​മാ​യാ​ണ് വോ​ട്ട​ർ​മാ​ർ ക​ണ്ട​ത്.

പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ ഉ​ട​നീ​ളം ഇ​ത് പ്ര​ക​ട​മാ​യി​രു​ന്നു. വ​ലി​യ ജ​നാ​വ​ലി​യാ​ണ് പ്ര​യ​ങ്ക​യെ കാ​ണാ​ൻ കാ​ത്തു​നി​ന്ന​ത്. അ​തി​ൽ പ്രാ​യ​ഭേ​ദ​മ​ന്ന്യേ, രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്ന്യേ നി​ര​വ​ധി പേ​രാ​ണ് അ​ണി​ചേ​ർ​ന്ന​ത്. പ്രി​യ​ങ്ക​യ്ക്കു​ള്ള ഓ​രോ വോ​ട്ടും ഇ​ന്ദി​ര​യ്ക്ക് എ​ന്ന​വ​ണ്ണ​മാ​ണ് വ​യ​നാ​ട്ടു​കാ​ർ ക​ണ്ട​ത്. അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പ്രി​യ​ങ്കാ ഗാ​ന്ധി​ക്ക് വ​യ​നാ​ട്ടു​കാ​ർ ന​ൽ​കി​യ വ​മ്പ​ൻ ഭൂ​രി​പ​ക്ഷം.

ഇ​നി പാ​ർ​ല​മെ​ന്‍റി​ലാ​ണ് പ്രി​യ​ങ്ക ക​രു​ത്ത് തെ​ളി​യി​ക്കേ​ണ്ട​ത്. രാ​ഹു​ൽ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട വേ​ള​യി​ൽ പാ​ർ​ട്ടി​യു​ടെ ക​ടി​ഞ്ഞാ​ണും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം പി​ടി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​വും വ​രേ പ​ല നി​രീ​ക്ഷ​ക​രും പ്രി​യ​ങ്ക​യ്ക്ക് ചാ​ർ​ത്തി ന​ൽ​കി​യി​രു​ന്ന​താ​ണ്. ഈ ​പ്ര​തീ​ക്ഷ​ക​ളെ​ല്ലാ വ​ച്ചു​കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്കും വ​യ​നാ​ട്ടു​കാ​ർ പാ​ർ​ല​മെ​ന്‍റി​ലെ അ​ടു​ത്ത ഇ​ന്ദി​ര​യാ​വാ​ൻ പ്രി​യ​ങ്ക​യെ അ​യ​ച്ച​ത്.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​രു​ക​ൾ ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​ച്ച​യാ​യി കി​ട​പ്പു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി​യി​ലൂ​ടെ അ​ത് വീ​ണ്ടും നാ​മ്പി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​നി അ​തി​ന് ക​രു​ത്ത് പ​ക​രേ​ണ്ട​ത് കോ​ൺ​ഗ്ര​സ് അ​ട​ങ്ങു​ന്ന പ്ര​തി​പ​ക്ഷ​മാ​ണ്.

സ്വാ​ഭാ​വി​ക​മാ​യും ഗാ​ന്ധി കു​ടും​ബ​ത്തി​ൽ നി​ന്ന് ഒ​രു വ​നി​ത ഇ​ന്ദി​രാ ഇ​മേ​ജ് ഓ​ടു​കൂ​ടി വീ​ണ്ടും സ​ഭ​യി​ൽ എ​ത്തു​മ്പോ​ൾ അ​തി​നെ അ​ടി​ച്ച​മ​ർ​ത്താ​ൻ ബി​ജെ​പി പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കും. ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും അ​ധി​ക്ഷേ​പ​ങ്ങ​ളു​ടെ​യും ഒ​രു ക​ട​ലി​നെ ത​ന്നെ പ്രി​യ​ങ്ക നേ​രി​ടേ​ണ്ടി വ​രും എ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ​യും ക​രു​ത്തി​ന്‍റെ​യും ഒ​രു ക​ണി​ക എ​ങ്കി​ലും പ്രി​യ​ങ്ക​യി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​തി​നെ​യെ​ല്ലാം നി​ഷ്പ്ര​യാ​സം അ​തി​ജീ​വി​ക്കാ​ൻ അ​വ​ർ​ക്കു സാ​ധി​ക്കും.

അ​ങ്ങ​നെ​യെ​ങ്കി​ൽ മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​നെ തി​രി​കെ പ്ര​താ​പ​ത്തി​ൽ എ​ത്തി​ക്കാ​ൻ പ്രി​യ​ങ്ക​യ്ക്ക് സാ​ധി​ച്ചേ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. എ​ന്താ​യാ​ലും പ്രി​യ​ങ്ക​യു​ടെ ഇ​ന്ദി​രാ ഇ​മേ​ജ് മോ​ദി​യു​ടെ പ്ര​ഭാ​വ​ത്തി​നു മു​ന്നി​ൽ വാ​ഴു​മോ വീ​ഴു​മോ എ​ന്ന് വൈ​കാ​തെ ക​ണ്ട​റി​യാം.