ചുരം കയറി പ്രിയങ്കയുടെ ഭൂരിപക്ഷം; ഒരു ലക്ഷം കടന്നു
Saturday, November 23, 2024 10:20 AM IST
വയനാട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. 108558 വോട്ടുകൾക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. സത്യൻ മൊകേരിയേക്കാൾ നാലിരട്ടി വോട്ടുകളാണ് പ്രിയങ്ക നേടിയിരിക്കുന്നത്. അതേസമയം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് മുള്ളൻകൊല്ലി പഞ്ചായത്തിൽ സത്യൻ മൊകേരിയ്ക്കൊപ്പം തന്നെ വോട്ട് നേടാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
ആറു മാസത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പിൽ വയനാട്ടിലെ പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവാണുണ്ടായത്. 2019ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷത്തിൽപരം ഭൂരിപക്ഷം ലഭിച്ചപ്പോൾ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ 73.57 ശതമാനമാണ് പോൾ ചെയ്തത്. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് 64.72 ശതമാനമായി ഇടിഞ്ഞിരുന്നു