തൃ​ശൂ​ർ: ചേ​ല​ക്ക​ര​യെ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച് യു.​ആ​ർ. പ്ര​ദീ​പ്. 7085 വോ​ട്ടു​ക​ൾ​ക്ക് വ്യ​ക്ത​മാ​യ ലീ​ഡ് ഉ​യ​ർ​ത്തി മു​ന്നേ​റു​ക​യാ​ണ് പ്ര​ദീ​പ്. 28 വ​ർ​ഷ​മാ​യി ഒ​പ്പം നി​ൽ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ത​ന്നെ തു​ട​ര​നാ​ണ് ചേ​ല​ക്ക​ര​യു​ടെ മ​ന​സെ​ന്നാ​ണ് നി​ല​വി​ലെ ട്രെ​ന്‍റി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

അ​തേ​സ​മ​യം വ​ര​വൂ​ർ, ദേ​ശ​മം​ഗ​ലം, വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 5000 വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ന് ലീ​ഡ് ല​ഭി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​തി​ലും 2000 വോ​ട്ടു​ക​ൾ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​കം നേ​ടാ​ൻ എ​ൽ​എ​ഡി​എ​ഫി​നാ​യി.

എ​ന്നാ​ൽ ചേ​ല​ക്ക​ര, പ​ഴ​യ​ന്നൂ​ർ, കൊ​ണ്ടാ​ണി, മു​ള്ളൂ​ർ​ക്ക​ര, തി​രു​വി​ലാ​മ​ല അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ടു​ക​ൾ തി​രി​ച്ചു​പി​ടി​ച്ചാ​ൽ മാ​ത്ര​മേ യു​ഡി​എ​ഫി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​തീ​ക്ഷ​ക​ൾ​ക്ക് വ​ക ഉ​ണ്ടാ​കു​ക​യു​ള്ളൂ.

1996 മു​ത​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ് ചേ​ല​ക്ക​ര. ഇ​തി​നൊ​രു മാ​റ്റം ര​മ്യ ഹ​രി​ദാ​സി​ലൂ​ടെ വ​രു​മോ​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​ത്യ​ത്വം ഉ​റ്റു​നോ​ക്കു​ന്ന​ത്.